CLOSE

ബഫര്‍ സോണില്‍ കേരളം കുടുങ്ങിയത് പിണറായി സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം; വിഡി സതീശന്‍

Share

ബഫര്‍ സോണ്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഗുരുതര വീഴ്ച സംഭവിച്ചതായി വിഡി സതീശന്‍. ബഫര്‍ സോണില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് കെടുകാര്യസ്ഥത ഉണ്ടായെന്നും ഇതോടൊപ്പം വനംവകുപ്പിന്റെ അശ്രദ്ധയും കൂടി ചേര്‍ന്നപ്പോള്‍ ആണ് ബഫര്‍ സോണ്‍ കേരളത്തിന് മുകളില്‍ ഇടിത്തീയായി വീണതെന്നും സതീശന്‍ പറഞ്ഞു. നിയമസഭയിലെ മീഡിയാ റൂമില്‍ വച്ച് മാധ്യമങ്ങളോടായിരുന്നു പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.

ബഫര്‍ സോണ്‍ വിഷയം ജനവാസ കേന്ദ്രങ്ങളെ ദോഷകരമായി ബാധിക്കുന്നതാണ്. ജനവാസ കേന്ദ്രങ്ങളെ ബഫര്‍ സോണില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കണം എന്നായിരുന്നു 2013 -ലെ യുഡിഎഫ് സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ 2019-ല്‍ യുഡിഎഫ് തീരുമാനത്തിന് വിരുദ്ധമായി മന്ത്രിസഭാ തീരുമാനമെടുത്തു. അത് കേന്ദ്രത്തിന് അയച്ച് കൊടുക്കുകയും ചെയ്തു. ഈ നിലപാട് കൂടിയാണ് സുപ്രീംകോടതിയിലേക്ക് പോയതും ഇപ്പോള്‍ ഒരു കിലോമീറ്റര്‍ ബഫര്‍ സോണ്‍ എന്ന ഇടിത്തീയായി വന്നിരിക്കുകയും ചെയ്തിരിക്കുന്നതെന്ന് സതീശന്‍ പറഞ്ഞു.

പിണറായി സര്‍ക്കാര്‍ ബഫര്‍ സോണ്‍ വിഷയത്തില്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. ഗുരുതരമായ പല വീഴ്ചകളും ബഫര്‍ സോണ്‍ വിഷയത്തില്‍ സര്‍ക്കാരില്‍ നിന്നുണ്ടായി. സുപ്രീംകോടതിയില്‍ നിന്നും ചോദിച്ചു വാങ്ങിയ വിധിയാണിത്. ഒരു കിലോമീറ്റര്‍ ബഫര്‍ സോണാക്കി തരണം എന്ന് കേരളസര്‍ക്കാര്‍ അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു. വനംവകുപ്പിന് ഇക്കാര്യത്തില്‍ ഒരു ശ്രദ്ധയുമുണ്ടായില്ല. ബഫര്‍സോണില്‍ പ്രതിപക്ഷം സമരത്തില്‍ നിന്നും പിന്നോട്ട് പോകില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published.