CLOSE

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ച നിലയില്‍

Share

തിരുവനന്തപുരം: കല്ലമ്പലത്ത് ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. ചാത്തന്‍പാറ സ്വദേശി മണിക്കുട്ടനെയും കുടുംബത്തെയുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചാത്തന്‍പാറയില്‍ തട്ടുകട നടത്തുന്ന മണിക്കുട്ടന്‍, ഇയാളുടെ ഭാര്യ, രണ്ടു മക്കള്‍, ഭാര്യയുടെ അമ്മയുടെ സഹോദരി എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്ന സംശയമാണ് പോലീസ് നല്‍കുന്നത്. വീട്ടില്‍ തൂങ്ങിയ നിലയിലായിരുന്നു മണിക്കുട്ടന്റെ മൃതദേഹം.

കിടക്കയില്‍ മരിച്ചുകിടക്കുന്ന നിലയിലായിരുന്നു മറ്റുള്ളവര്‍. ഇവര്‍ വിഷം കഴിച്ചതായാണ് സംശയിക്കുന്നത്. കടബാധ്യതയുണ്ടായിരുന്ന ആളാണ് മണിക്കുട്ടനെന്ന് അയല്‍വാസികള്‍ പോലീസിനോട് പറഞ്ഞു. സമീപവാസികളാണ് പോലീസിനെ വിവരം അറിയിച്ചത്.

Leave a Reply

Your email address will not be published.