പളനി: പളനിയിലെ ലോഡ്ജില്‍ മലയാളി ദമ്പതികളെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. പാലക്കാട് ആലത്തൂര്‍ സ്വദേശികളായ സുകുമാരന്‍, ഭാര്യ സത്യഭാമ എന്നിവരെയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.
ഇവര്‍ക്ക് കടബാധ്യത ഉള്ളതായാണ് വിവരം. വിദേശത്തുള്ള മക്കള്‍ക്ക് തങ്ങള്‍ ജീവനൊടുക്കുന്നു എന്ന് വാട്സ്ആപ്പില്‍ സന്ദേശം അയച്ച ശേഷമാണ് ലോഡ്ജില്‍ തൂങ്ങി മരിച്ചത്. പളനി ടൗണ്‍ പോലീസ് ഇവരുടെ ആത്മഹത്യാ കുറിപ്പും കണ്ടെത്തി. മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം നാട്ടില്‍ എത്തിക്കും.