CLOSE

സൂക്ഷിച്ചാല്‍ പേവിഷബാധ പൂര്‍ണ്ണമായും ഒഴിവാക്കാം: ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്

Share

കണ്ണൂര്‍: പേവിഷബാധയെ പേടിക്കാതെ അകറ്റി നിര്‍ത്താനുള്ള മാര്‍ഗ്ഗങ്ങള്‍ പൊതുജനങ്ങളോട് പങ്കുവയ്ക്കുകയാണ് കണ്ണൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ നാരായണ നായ്ക്. സൂക്ഷിച്ചാല്‍ പേവിഷബാധ പൂര്‍ണമായും ഒഴിവാക്കാമെന്നും, രോഗലക്ഷണങ്ങള്‍ പ്രത്യക്ഷമായാല്‍ മരണം ഉറപ്പായ രോഗമായതിനാല്‍ തികഞ്ഞ സൂക്ഷ്മത പുലര്‍ത്തുകയും രോഗത്തെ പ്രതിരോധിക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

‘മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്ന ജന്തുജന്യരോഗത്തെയാണ് പേവിഷബാധ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. വളര്‍ത്തുമൃഗങ്ങളുമായോ മറ്റു മൃഗങ്ങളുമായോ ഇടപഴകുമ്പോള്‍ അവയുടെ കടിയേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. കടിയേറ്റാല്‍ ഈ ഭാഗം സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകിയ ശേഷം വൃത്തിയുള്ള പഞ്ഞിയോ തുണിയോ ഉപയോഗിച്ച് തുടക്കണം. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സ തേടണം’, നാരായണ നായ്ക് വ്യക്തമാക്കുന്നു.

അതേസമയം, രോഗബാധ പ്രതിരോധിക്കാന്‍ കുട്ടികള്‍ക്ക് പ്രത്യേക ബോധവത്കരണം നല്‍കുന്നതിനൊപ്പം മൃഗങ്ങളുമായി ഇടപഴകുന്ന കുട്ടികളെ രക്ഷിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും, മൃഗങ്ങളില്‍ നിന്ന് കടിയോ പോറലോ ഏല്‍ക്കുമ്പോഴാണ് ഉമിനീരില്‍ നിന്ന് മനുഷ്യരിലേക്ക് രോഗം പകരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *