CLOSE

ലിറ്റില്‍ കൈറ്റ്സ് യൂണിറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷ പൂര്‍ത്തിയായി

Share

പൊതു വിദ്യാലയങ്ങളിലെ കൈറ്റിന്റെ ‘ലിറ്റില്‍ കൈറ്റ്സ്’ യൂണിറ്റുകളിലേക്കുള്ള പ്രവേശന പരീക്ഷ പൂര്‍ത്തിയായി. സംസ്ഥാനത്തെ 2,007 കേന്ദ്രങ്ങളിലായി 1,03,548 കുട്ടികള്‍ പരീക്ഷയെഴുതി. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത് മലപ്പുറം ജില്ലയിലാണ് (13,000). പരീക്ഷാ നടത്തിപ്പിനായി അയ്യായിരത്തിലധികം വരുന്ന കൈറ്റ് മാസ്റ്റര്‍ അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തി.

കൈറ്റ് വികസിപ്പിച്ച സ്വതന്ത്ര സോഫ്‌റ്റ്വെയര്‍ മുഖേനയാണ് പരീക്ഷനടത്തിയത്. ഐടി രംഗത്തെ വിവിധ മേഖലകളെയും ഗണിത യുക്തിയെയും അടിസ്ഥാനമാക്കി തയ്യാറാക്കിയ ചോദ്യബാങ്കില്‍ നിന്നായിരുന്നു ചോദ്യങ്ങള്‍. സോഫ്‌റ്റ്വെയര്‍ അധിഷ്ഠിതമായി മൂല്യനിര്‍ണയം നടത്തി ഒരാഴ്ചയ്ക്കകം ഫലം പ്രസിദ്ധപ്പെടുത്തുമെന്ന് കൈറ്റ് സിഇഒ കെ അന്‍വര്‍ സാദത്ത് അറിയിച്ചു. പരീക്ഷ എഴുതിയവരില്‍ 60,000 പേര്‍ക്ക് വിവിധ യൂണിറ്റുകളിലായി പ്രവേശനം ലഭിക്കും. ഓരോ യൂണിറ്റുകളിലും മികച്ച റാങ്ക് നേടുന്ന കുട്ടികളെയാണ് തെരഞ്ഞെടുക്കുന്നത്.

പ്രവേശനം നേടുന്നവര്‍ക്ക് അടുത്ത മൂന്നു വര്‍ഷം ഹാര്‍ഡ്വെയര്‍, അനിമേഷന്‍, ഇലക്ട്രോണിക്സ്, മലയാളം കംപ്യൂട്ടിങ്, സൈബര്‍ സുരക്ഷാ എന്നീ മേഖലകള്‍ക്കുപുറമെ മൊബൈല്‍ ആപ്പ് നിര്‍മാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-കൊമേഴ്സ്, ഇ-ഗവേണന്‍സ്, വീഡിയോ ഡോക്യുമെന്റേഷന്‍ തുടങ്ങിയ വിവിധ മേഖലകളില്‍ പരിശീലനം നല്‍കും.

Leave a Reply

Your email address will not be published.