പാലക്കാട്: മണ്ണാര്‍ക്കാട് 13 മൂന്നുകാരി പ്രസവിച്ച സംഭവത്തില്‍ സഹോദരന്‍ അറസ്റ്റില്‍. 16 വയസുള്ള സഹോദരനെ ജുവൈനല്‍ ഹോമിലാക്കി. രണ്ട് മാസം മുമ്പാണ് മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയില്‍ പെണ്‍കുട്ടി പ്രസവിച്ചത്.
വീട്ടില്‍ ആക്രി പെറുക്കാന്‍ വന്ന വ്യക്തി പീഡിപ്പിച്ചെന്നാണ് പെണ്‍കുട്ടി ആദ്യം മൊഴി നല്‍കിയത്. വിശദമായ അന്വേഷണത്തിലാണ് സഹോദരനാണ് കുട്ടിയെ പീഡിപ്പിച്ചതെന്ന് വ്യക്തമായത്. പ്രായപൂര്‍ത്തിയാകാത്തതിനാലാണ് പെണ്‍കുട്ടിയുടെ സഹോദരനെ ജുവൈനല്‍ ഹോമിലാക്കിയിരിക്കുന്നത്.