ഹരിപ്പാട്: കാപ്പ വിലക്ക് ലംഘിച്ച പ്രതിയെ അറസ്റ്റ് ചെയ്തു. പള്ളിപ്പാട് തെക്കേക്കര കിഴക്കു നാലുകെട്ടും കവല കോളനിയില്‍ രഞ്ജിത്തിനെയാണ് (38) ഹരിപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്. ജില്ലയില്‍ പ്രവേശിക്കരുതെന്ന വിലക്ക് നിലനില്‍ക്കെ പള്ളിപ്പാട്ട് വീട്ടിലെത്തിയതിനെത്തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലടച്ചു.