CLOSE

പട്ടികജാതി, പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് സൗജന്യ പരീക്ഷാ പരിശീലനം

Share

ആലുവ സബ് ജയില്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ. എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടിക ജാതി/പട്ടികവര്‍ഗ വിഭാഗ വിദ്യാര്‍ഥികള്‍ക്ക് കെ.എ.എസ്, ഡിഗ്രി തലം, പ്ലസ്ടു, എസ്.എസ്.എല്‍.സി, ഐ.ബി.പി.എസ് പരീകള്‍ക്ക് സൗജന്യ പരിശീലനം നല്‍കും.
ഒരു ലക്ഷത്തില്‍ താഴെ വരുമാനമുള്ള ഒ ബി സി/ ഒ ഇ സി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 30 ശതമാനം സീറ്റ് അനുവദിക്കും. പരിശീലനത്തിന് തെരഞ്ഞെടുക്കുന്ന പട്ടിക ജാതി/പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് ഹാജര്‍ നിലവാരത്തിന്റെ അടിസ്ഥാനത്തില്‍ സ്‌റ്റൈപ്പന്റ് ലഭിക്കും.

വിദ്യാര്‍ഥി ഫോട്ടോ, ജാതി, വരുമാനം എന്നിവയുടെ സര്‍ട്ടിഫിക്കറ്റ്, പിഎസ്സി ഓണ്‍ലൈന്‍ അപേക്ഷയുടെ പകര്‍പ്പ് എന്നിവ സഹിതം ഗവ. പ്രീ. എക്സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ നേരിട്ടെത്തി അപേക്ഷ സമര്‍പ്പിക്കണം. അവസാന തീയതി ജൂലൈ 30. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0484 2623304.

Leave a Reply

Your email address will not be published.