CLOSE

ചാലക്കുടി നഗരസഭയില്‍ ഒരു പഴക്കുല ലേലത്തില്‍ നേടിയത് ഒരു ലക്ഷം രൂപ

Share

തൃശ്ശൂര്‍: ചാലക്കുടിയില്‍ ഒരു പഴക്കുല ലേലം ചെയ്തത് ഒരു ലക്ഷത്തിന്! ചാലക്കുടി നഗരസഭയുടെ സുവര്‍ണ്ണ ജൂബിലി ജീവകാരുണ്യ പദ്ധതിയായ സുവര്‍ണ്ണ സ്പര്‍ശം പദ്ധതിയിലേക്ക് പണം സമാഹരിക്കാന്‍ നഗരസഭയിലെ കൗണ്‍സിലര്‍മാരുടേയും ജീവനക്കാരുടേയും സംഘടനയായ സിഎംആര്‍സിയാണ് ലേലം സംഘടിപ്പിച്ചത്. നഗരസഭ ഓഫീസില്‍ വെച്ചാണ് ഒരു നേന്ത്രപ്പഴ കുല ഓപ്പണ്‍ ലേലം ചെയ്തത്. 500 രൂപയില്‍ നിന്നും ആരംഭിച്ച ലേലത്തില്‍ കൗണ്‍സിലര്‍മാരും ജീവനക്കാരും പങ്കാളികളായി. അവസാനം വിളിച്ച മുന്‍ ചെയര്‍മാന്‍ വി.ഒ പൈലപ്പന് ലേലം ഉറപ്പിക്കുകയായിരുന്നു.
സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് 25000 രൂപ വീതം 50 നിര്‍ദ്ദന രോഗികള്‍ക്കാണ് സഹായം നല്‍കുന്നത്.

Leave a Reply

Your email address will not be published.