CLOSE

സര്‍ക്കാര്‍ വാഹനങ്ങളുടെ കണക്ക് തേടി ധനവകുപ്പ്: നീക്കം സാമ്പത്തിക പ്രതിസന്ധിക്കിടെ വാഹനങ്ങളുടെ ദുരുപയോഗം തടയാന്‍

Share

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടെ വാഹനങ്ങളുടെ ദുരുപയോഗം തടയാന്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ വാഹനങ്ങളുടെ കണക്ക് എടുക്കാന്‍ ഒരുങ്ങി ധനവകുപ്പ്. കണക്ക് സൂക്ഷിക്കാനായി വീല്‍സ് എന്ന സംവിധാനം ധനവകുപ്പ് നേരത്തെ തയ്യാറാക്കിയിരുന്നെങ്കിലും കാര്യക്ഷമമായിരുന്നില്ല.

സര്‍ക്കാരിന്റെ കൈവശം എത്ര വാഹനങ്ങളുണ്ടെന്നതിന്റെ കണക്കാണ് ആദ്യം ശേഖരിക്കുന്നത്. ഇതിനായി വീല്‍സെന്ന സംവിധാനം ധനവകുപ്പ് ഏര്‍പ്പെടുത്തിയെങ്കിലും പ്രയോജനമുണ്ടായില്ല. ഇതോടെയാണ്
വീല്‍സില്‍ രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ വിവരങ്ങള്‍ തേടി ധനവകുപ്പ് വിവിധ വകുപ്പുകള്‍ക്ക് കത്ത് നല്‍കിയത്. രജിസ്റ്റര്‍ ചെയ്യാത്ത വാഹനങ്ങളുടെ കാര്യത്തില്‍ വകുപ്പ് മേധാവികള്‍ വിശദീകരണം നല്‍കണം.

പൊതു മേഖലാസ്ഥാപനങ്ങളില്‍ ഉള്‍പ്പടെ കണക്കെടുപ്പ് നടത്താനാണ് തീരുമാനം. പോലീസിലടക്കം വാഹന ദുരുപയോഗം കൂടുന്നുവെന്നാണ് ധനവകുപ്പ് കണ്ടെത്തല്‍. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായിരിക്കെ വാഹനങ്ങളുടെ ദുരുപയോഗം തടയുന്നതിലൂടെ നല്ലൊരു തുക ലാഭിക്കാമെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *