കോഴിക്കോട്: അത്തോളിയില്‍ ഏഴു വയസുകാരനെ അമ്മ തലയിണ വെച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ഇന്നലെ പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്. മാതാവിനെ ഉടന്‍ തന്നെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവര്‍ക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് പോലീസ് പറഞ്ഞു.
കുട്ടിയുടെ മരണത്തില്‍ അസ്വാഭാവികയുണ്ടെന്ന് നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും സംശയം തോന്നിയതാണ് കേസില്‍ നിര്‍ണായകമായത്. പോസ്റ്റ്മോര്‍ട്ടം നടത്തിയതോടെ കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് തെളിയുകയായിരുന്നു.