CLOSE

ഒരു പഴക്കുല ലേലം ചെയ്തപ്പോള്‍ ലഭിച്ചത് ഒരു ലക്ഷം രൂപ!

Share

തൃശൂര്‍: കാര്‍ഷിക ലേലത്തില്‍ വാഴക്കുല ഉള്‍പ്പടെയുള്ള ഉല്‍പന്നങ്ങള്‍ ലേലം വിളിക്കുന്നത് കണ്ടിട്ടുണ്ട്.
എന്നാല്‍ വ്യത്യസ്തമായ ഒരു പഴക്കുല ലേലം കഴിഞ്ഞ ദിവസം ചാലക്കുടി നഗരസഭയില്‍ അരങ്ങേറി. ഈ പഴക്കുല ലേലത്തില്‍ പോയത് ഒരു ലക്ഷം രൂപയ്ക്കാണ്. ചാലക്കുടി നഗരസഭ സുവര്‍ണ ജൂബിലി ജീവകാരുണ്യ പദ്ധതിയായ സുവര്‍ണ സ്പര്‍ശം പദ്ധതിയിലേക്ക് പണം കണ്ടെത്തുന്നതിനായാണ് ഈ ലേലം സംഘടിപ്പിച്ചത്. നഗരസഭയിലെ കൗണ്‍സിലര്‍മാരുടേയും ജീവനക്കാരുടേയും സംഘടനയായ സിഎംആര്‍സിയുടെ ആഭിമുഖ്യത്തിലായിരുന്നു ലേലം.

സുവര്‍ണ്ണ സ്പര്‍ശം പദ്ധതിയിലേക്ക് നഗരസഭ ഓഫീസില്‍ വെച്ച് ഒരു നേന്ത്ര പഴക്കുലയാണ് ലേലം വിളിച്ചത്. 500 രൂപയില്‍ നിന്ന് തുടങ്ങിയ ലേലത്തില്‍ കൗണ്‍സിലര്‍മാരും ജീവനക്കാരും പങ്കാളികളായി. അവസാനം വിളിച്ച മുന്‍ ചെയര്‍മാന്‍ വി. ഒ. പൈലപ്പന് ലേലം ഉറപ്പിച്ചു. സുവര്‍ണ്ണജൂബിലിയോടനുബന്ധിച്ച് 25000 രൂപ വീതം 50 നിര്‍ദ്ധന രോഗികള്‍ക്കാണ് ചികില്‍സാ സഹായം നല്‍കുന്നത്.

Leave a Reply

Your email address will not be published.