CLOSE

മൂന്നാര്‍ കുണ്ടള എസ്റ്റേറ്റില്‍ ഉരുള്‍പ്പൊട്ടി: ഒരു ക്ഷേത്രവും രണ്ട് കടകളും മണ്ണിനടിയില്‍

Share

ഇടുക്കി : മൂന്നാര്‍ കുണ്ടള എസ്റ്റേറ്റ് പുതുക്കുടി ഡിവിഷനില്‍ ഉരുള്‍പൊട്ടല്‍. രണ്ട് കടകളും ഒരു ക്ഷേത്രവും ഒരു ഓട്ടോറിക്ഷയും മണ്ണിനടിയിലായി. ആളപായമില്ല. രാത്രി ഒരു മണിയോടെയാണ് ഉരുള്‍പൊട്ടലുണ്ടായത്. അതിനാല്‍ പ്രദേശത്ത് ആളുകളുണ്ടായിരുന്നില്ല. പുതുക്കുടി ഡിവിഷനില്‍ ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നാട്ടുകാര്‍ അറിയിച്ചതനുസരിച്ചെത്തിയ പൊലീസ് ഫയര്‍ഫോഴ്‌സ് സംഘം 175 കുടുംബങ്ങളെ സ്ഥലത്ത് നിന്നും മാറ്റിപ്പാര്‍പ്പിച്ചു.

ഉരുള്‍പൊട്ടലില്‍ മൂന്നാര്‍ വട്ടവട സംസ്ഥാന പാതയിലെ പുതുക്കുടിയില്‍ റോഡ് തകര്‍ന്ന നിലയിലാണ്. റോഡ് ഗതാഗതം തടസപ്പെട്ടതിനാല്‍ വട്ടവട ഒറ്റപ്പെട്ടു. ഗതാഗതം പുനസ്ഥാപിക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്നും നിലവില്‍ മഴക്ക് ശമനമുണ്ടെന്നുമാണ് ദേവികുളം തഹസില്‍ദാര്‍ വിശദീകരിച്ചു.

Leave a Reply

Your email address will not be published.