കാട്ടാക്കട: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിച്ച കേസില്‍ അച്ഛനും മകനും അറസ്റ്റില്‍. വെള്ളനാട് മുഴുവന്‍കോട് കരിങ്കുറ്റി മഹേഷ് ഭവനില്‍ മഹേഷ് (33), പിതാവ് മോഹനന്‍ (65) എന്നിവരാണ് അറസ്റ്റിലായത്. നെയ്യാര്‍ഡാം പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ മഹേഷ് വെള്ളനാട് ക്ഷേത്രത്തില്‍ വച്ച് വിവാഹം ചെയ്യുകയായിരുന്നു. ഇതിന് അറിഞ്ഞുകൊണ്ട് കൂട്ടു നിന്നതിനാണ് അച്ഛനെയും പ്രതിയാക്കിയതെന്ന് പോലീസ് പറഞ്ഞു.