CLOSE

കെ.എസ്.ആര്‍.ടി.സി സര്‍വീസ് വെട്ടിച്ചുരുക്കല്‍: ഗതാഗതമന്ത്രി റിപ്പോര്‍ട്ട് തേടി

Share

തിരുവനന്തപുരം: ഡീസല്‍ പ്രതിസന്ധിയെ തുടര്‍ന്ന് കെ.എസ്.ആര്‍.ടി.സി സര്‍വീസ് വെട്ടിച്ചുരുക്കിയതില്‍ ഗതാഗത മന്ത്രി ആന്റണി രാജു റിപ്പോര്‍ട്ട് തേടി. സി.എം.ഡി ഇന്ന് തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. 25 ശതമാനം ഓര്‍ഡിനറി ബസുകള്‍ മാത്രമാണ് ഇന്ന് സര്‍വീസ് നടത്തുന്നത്. ഇന്നലെ അഞ്ഞൂറോളം സര്‍വീസുകള്‍ റദ്ദാക്കിയിരുന്നു.

നിലവിലെ കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഡീസല്‍ ലഭ്യത കുറഞ്ഞതിന്റെ കാരണം. മോശം കാലാവസ്ഥ വരുമാനവും കുറച്ചു. ഇതോടെയാണ് സര്‍വീസുകള്‍ വെട്ടി കുറയ്ക്കാനുള്ള തീരുമാനം സി.എം.ഡി എടുത്തത്. ചൊവ്വാഴ്ചയോടെ ഡീസല്‍ പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്ന് സി.എം.ഡി ബിജു പ്രഭാകര്‍ അറിയിച്ചിരുന്നു.

ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം പരാമാവധി ദീര്‍ഘദൂര സര്‍വീസുകള്‍ നടത്താനാണ് തീരുമാനം. ഡീസല്‍ ഉപഭോഗം, കിലോമീറ്റര്‍ ഓപറേഷന്‍ എന്നിവ കുറച്ചും വരുമാനമില്ലാത്ത സര്‍വീസുകള്‍ മൂന്ന് ദിവസത്തേക്ക് പൂര്‍ണമായും ഒഴിവാക്കിയും ഡീസല്‍ ക്ഷാമത്തെ നേരിടാനായിരുന്നു കെ.എസ്.ആര്‍.ടി.സി ശ്രമം.

Leave a Reply

Your email address will not be published.