CLOSE

സര്‍ക്കാര്‍ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം

Share

തിരുവനന്തപുരം: സര്‍ക്കാര്‍ ജീവനക്കാരുടെ അവധിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. ജീവനക്കാര്‍ അനിശ്ചിതകാല അവധിയെടുത്ത് മുങ്ങുന്നത് തടയാനാണ് നടപടി. സര്‍വീസ് കാലയളവില്‍ അഞ്ച് വര്‍ഷം മാത്രമാണ് ശൂന്യവേദന അവധി. 20 വര്‍ഷത്തെ അവധിയാണ് അഞ്ച് വര്‍ഷമായി വെട്ടിക്കുറച്ചത്.

അവധി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നുവെന്നാണ് സര്‍ക്കാര്‍ നിലപാട്. ശൂന്യവേദന അവധിയെടുക്കുന്നവര്‍ അഞ്ച് വര്‍ഷത്തിന് ശേഷം ജോലിയില്‍ ഹാജരായില്ലെങ്കില്‍ പിരിച്ചുവിടും.

സര്‍ക്കാര്‍ ജീവനക്കാരും അര്‍ധ സര്‍ക്കാര്‍ ജീവനക്കാരും ശൂന്യവേദന അവധി എടുക്കുന്നതില്‍ നിന്നാണ് സര്‍ക്കാര്‍ വിലക്കിയത്. സര്‍ക്കാര്‍ നടത്തിയ പരിശോധനയില്‍ സര്‍വീസില്‍ കയറിയ ശേഷം ജീവനക്കാര്‍ പത്തും ഇരുപതും വര്‍ഷത്തില്‍ കൂടുതല്‍ അവധിയെടുത്ത് വിദേശത്തും മറ്റും ജോലി ചെയ്യുന്നതായി കണ്ടെത്തിയിരുന്നു. ഇതേതുടര്‍ന്നാണ് ഇക്കാര്യത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Leave a Reply

Your email address will not be published.