CLOSE

ട്രെയിന്‍ വരുന്നത് കണ്ട് ട്രാക്കില്‍നിന്ന് മാറുമ്പോള്‍ തോട്ടില്‍വീണ യുവതികളിലൊരാള്‍ മരിച്ചു

Share

തൃശ്ശൂര്‍: റെയില്‍വേ ട്രാക്കിലൂടെ നടക്കുമ്പോള്‍ ട്രെയിന്‍ വരുന്നത് കണ്ട് ട്രാക്കില്‍ നിന്ന് മാറുന്നതിനിടെ തോട്ടില്‍വീണ യുവതികളിലൊരാള്‍ മരിച്ചു. വിആര്‍ പുരം സ്വദേശി ദേവി കൃഷ്ണ (28) ആണ് മരിച്ചത്. ഫൗസിയ (35) ചികിത്സയിലാണ്.

ചാലക്കുടി വി.ആര്‍.പുരത്താണ് അപകടം. രാവിലെ ഇരുവരും ജോലിക്കു പോകവെയാണ് അപകടമുണ്ടായത്. റോഡില്‍ വെള്ളമായതിനാല്‍ റെയില്‍വെ ട്രാക്കിലൂടെ നടക്കുകയായിരുന്ന ഇവര്‍ ട്രെയിന്‍ വരുന്നത് കണ്ട് മാറിനില്‍ക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ട്രെയിനിന്റെ കാറ്റടിച്ചാണ് ഇവര്‍ തോട്ടിലേക്ക് വീണത്.

ഇരുവരും തോട്ടിലെ ചെളിയില്‍ താണുപോവുകയായിരുന്നു. വെള്ളത്തില്‍ ഉണ്ടായിരുന്ന ഇരുമ്പു കുറ്റിയില്‍ തട്ടിയാണ് പരിക്കേറ്റതെന്ന് കൗണ്‍സിലര്‍ പറഞ്ഞു. അപകടം നടന്നയുടന്‍ നാട്ടുകാര്‍ ഇവരെ രക്ഷപെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

Leave a Reply

Your email address will not be published.