CLOSE

സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണറുടെ സമീപനം ഭരണഘടനാ വിരുദ്ധമെന്ന് എ.കെ ബാലന്‍

Share

തിരുവനന്തപുരം: കണ്ണൂര്‍ സര്‍വകലാശാലയില്‍ നിയമ വിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് സി.പി.എം കേന്ദ്രസമ്മിറ്റി അംഗം എ.കെ ബാലന്‍. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സമീപനം ഭരണഘടനാ വിരുദ്ധവും യൂണിവേഴ്സിറ്റി ആക്ടിനും വിരുദ്ധമാണ്. ഇ.ഡിക്കെതിരെ ഒന്നിച്ച് പോരാടാന്‍ യു ഡി എഫ് തയ്യാറാണെങ്കില്‍ എല്‍.ഡി.എഫ് അതിന് എന്നേ ഒരുക്കമാണെന്നും എ.കെ ബാലന്‍ പറഞ്ഞു.

‘ഗവര്‍ണറുടെ സമീപനത്തോട് കേരളീയ സമൂഹത്തിന് പൊരുത്തപ്പെടാന്‍ പറ്റില്ല. സ്വജനപക്ഷപാതമെന്നാണ് ഗവര്‍ണര്‍ പറയുന്നത്. സാമൂഹ്യ നീതിക്ക് നിരക്കുന്നതല്ല ഇത്. വിസിക്കെതിരെ പൊതു സമൂഹത്തില്‍ ചില കാര്യങ്ങള്‍ ഗവര്‍ണര്‍ പറഞ്ഞു. അതിന്റേതായ ആശങ്ക ജനങ്ങള്‍ക്കുണ്ടാകും. എല്ലാ നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ചിട്ടാണ് വി.സിയുടെ പുനര്‍ പ്രവേശനം നടന്നത്. നിയമവിരുദ്ധമായി നടന്നിട്ടില്ലെന്നും ബാലന്‍ പറഞ്ഞു.

‘ഏറ്റവും കൂടുതല്‍ സ്‌കോറുള്ള ആളെയല്ല നിയമിക്കുക. മിനിമം സ്‌കോര്‍ മതി. അതിനപ്പുറം എത്ര സ്‌കോര്‍ നേടിയാലും അതിന് വെയ്റ്റേജ് ഇല്ല. പെര്‍ഫോമന്‍സും മറ്റു യോഗ്യതകളും ഒപ്പം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. യൂണിവേഴ്സിറ്റി നിയമ പോരാട്ടം ആരംഭിച്ചിട്ടുണ്ട്. അതിന്റെ വിധി ഗവര്‍ണര്‍ക്ക് അനുകൂലമാകുമെന്ന് തോന്നുന്നില്ല. നേതാക്കളുടെ മക്കള്‍ ആയെന്ന് കരുതി മെറിറ്റ് ഉള്ള ആളുകള്‍ക്ക് ജോലി ചെയ്യണ്ടേ എന്നും ബാലന്‍ ചോദിച്ചു.

Leave a Reply

Your email address will not be published.