CLOSE

നടിയെ ആക്രമിച്ച കേസില്‍ നിന്നും ജഡ്ജി പിന്മാറി

Share

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നിന്നും ജസ്റ്റിസ് കൗസര്‍ എടപ്പകത്ത് പിന്മാറി. വിചാരണക്കോടതി മാറ്റണമെന്ന നടിയുടെ ഹരജി പരിഗണിക്കുന്നതില്‍ നിന്നാണ് പിന്മാറിയത്. ഹരജി പിന്നീട് മറ്റൊരു ബഞ്ച് പരിഗണിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് വിചാരണ മാറ്റണമെന്നായിരുന്നു നടിയുടെ ഹരജി.

നടി നല്‍കിയ മറ്റൊരു ഹരജിയില്‍ നിന്നും നേരത്തെ ഇതേ ബഞ്ച് പിന്‍മാറിയിരുന്നു. മെമ്മറി കാര്‍ഡ് പരിശോധനക്കയക്കണമെന്ന നടിയുടെ ഹരജിയില്‍ നിന്നാണ് നേരത്തെ ഇതേ ബഞ്ച് പിന്‍മാറിയത്. കേസ് അന്വേഷണം അട്ടിമറിക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുവെന്ന അതിജീവിതയുടെ ഹരജിയില്‍ ജസ്റ്റിസ് എ.എ സിയാദ് റഹ്മാന്റെ ബെഞ്ച് വാദം കേള്‍ക്കുന്നുണ്ട്.

മുമ്പ് ഈ ഹരജി പരിഗണിച്ചപ്പോള്‍ അതിജീവിതയ്ക്ക് നേരെ കോടതി ചോദ്യങ്ങളുന്നയിച്ചിരുന്നു. വിചാരണക്കോടതി ജഡ്ജിക്കെതിരെ ആരോപണമുന്നയിച്ചത് എന്ത് അടിസ്ഥാനത്തിലാണെന്നായിരുന്നു ചോദ്യം.

Leave a Reply

Your email address will not be published.