CLOSE

ആലപ്പുഴ പുന്നപ്രയിലെ നന്ദുവിന്റെ മരണത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്

Share

ആലപ്പുഴ: ആലപ്പുഴ പുന്നപ്രയിലെ നന്ദുവിന്റെ മരണത്തില്‍ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയതായി ജില്ലാ പോലീസ് മേധാവി ജി ജയ്‌ദേവ്. കേസ് ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അന്വേഷിക്കുമെന്ന് എസ്.പി വ്യക്തമാക്കി. നന്ദുവിന്റെ മരണത്തെ ചൊല്ലി വിവാദം ഉയര്‍ന്ന സാഹചര്യത്തിലാണ് അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയത്.

കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് നന്ദുവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ മര്‍ദ്ദനത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടിയപ്പോള്‍ ട്രെയിന്‍ തട്ടി മരിച്ചെന്നാണ് ബന്ധുക്കളുടെ ആരോപണം. നന്ദുവിന് മര്‍ദ്ദനമേറ്റിരുന്നതായി പോലീസ് സ്ഥിരീകരിച്ചിരുന്നു.

നന്ദുവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ എട്ട് പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. നിധിന്‍ തോമസ്, സുമേഷ്, വിഷ്ണു പ്രസാദ്, ഇക്രു, മുന്ന, ഫൈസല്‍, സജീവന്‍, റോബിന്‍ എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. പ്രതികളില്‍ മുന്ന, ഫൈസല്‍ എന്നിവര്‍ ചേര്‍ന്ന് നന്ദുവിനെ മര്‍ദിച്ചെന്നാണ് പോലീസിന്റെ എഫ്.ഐ.ആറിലുള്ളത്.

Leave a Reply

Your email address will not be published.