CLOSE

ഗൂഢാലോചന കേസ് റദ്ദാക്കില്ല: സ്വപ്ന സുരേഷിന് ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി

Share

കൊച്ചി: തിരുവനന്തപുരം, പാലക്കാട് ജില്ലകളിലായി തനിക്കെതിരെ ചാര്‍ജ് ചെയ്ത ഗൂഢാലോചന കേസുകള്‍ റദ്ദാക്കണമെന്ന സ്വപ്ന സുരേഷിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. സര്‍ക്കാരിന് ആശ്വാസകരമായ ഈ വിധി പറഞ്ഞത് ജസ്റ്റിസ് എ.എ സിയാദ് റഹ്മാന്റെ ബെഞ്ചാണ്. ഈ ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങുകയാണ് സ്വപ്ന സുരേഷ്.

മുന്‍ മന്ത്രി കെ.ടി ജലീല്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനിലും സിപിഎം നേതാവ് സി.പി പ്രമോദ് പാലക്കാട് കസബ പോലീസ് സ്റ്റേഷനിലുമാണ് സ്വപ്നയ്ക്കെതിരെ പരാതി നല്‍കിയത്. സ്വപ്ന കേരള ജനപക്ഷം നേതാവ് പി.സി ജോര്‍ജുമായി ചേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗൂഢാലോചന നടത്തി എന്നാണ് ജലീലിന്റെ പരാതി.

കലാപാഹ്വാനം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് സ്വപ്നയ്ക്കെതിരെയുള്ള സി.പി പ്രമോദിന്റെ പരാതിയില്‍ കസബ പോലീസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. സ്വപ്നയുടെ വെളിപ്പെടുത്തലുകളിലെ ഗൂഢാലോചന സംബന്ധിച്ച് അന്വേഷണം പ്രാഥമിക ഘട്ടത്തിലാണെന്ന സര്‍ക്കാര്‍ വാദം മുഖവിലയ്ക്കെടുത്താണ് ഹൈക്കോടതി ഹര്‍ജികള്‍ തള്ളിയത്. ഇതോടെ സ്വപ്നയെ അറസ്റ്റ് ചെയ്യാനും ചോദ്യം ചെയ്യാനുമുള്ള സാധ്യതകള്‍ വര്‍ധിച്ചു.

Leave a Reply

Your email address will not be published.