തൃശൂര്‍: ജില്ലയുടെ വിവിധ ഭാഗങ്ങളിലുണ്ടായ മിന്നല്‍ ചുഴലിയില്‍ വ്യാപക നാശനഷ്ടങ്ങള്‍. വരന്തരപ്പിള്ളി, നന്തിപുലം, ആറ്റപ്പിള്ളി മേഖലകളിലാണ് ഇന്ന് പുലര്‍ച്ചയോടെ മിന്നല്‍ ചുഴലിയുണ്ടായത്. ഏകദേശം നാല് കിലോമീറ്ററോളം ചുറ്റളവിലാണ് മിന്നല്‍ ചുഴലി വീശിയടിച്ചത്.
ആളപായമോ വീടുകള്‍ക്ക് കേടുപാടോ ഉണ്ടായിട്ടില്ല. നിരവധി ഇലക്ട്രിക് പോസ്റ്റുകള്‍ നിലം പതിച്ചു. വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്. വളരെ വേഗത്തില്‍ വരികയും 5-10 മിനിറ്റിനുള്ളില്‍ വലിയ നാശനഷ്ടമുണ്ടാക്കുകയും ചെയ്യുന്നതാണ് മിന്നല്‍ ചുഴലി. പെട്ടെന്ന് വരുന്നതായതിനാല്‍ ഇതിന് ആവശ്യമായ മുന്‍കരുതലുകളെടുക്കാനാവില്ല. തൃശൂരിലെ വിവിധ പ്രദേശങ്ങളില്‍ സമീപകാലത്ത് മിന്നല്‍ ചുഴലിയുണ്ടായിരുന്നു.