CLOSE

മട്ടന്നൂരില്‍ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ്

Share

കണ്ണൂര്‍: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിന്റെ മറവില്‍ കണ്ണൂരില്‍ വ്യാപക ആക്രമണം അഴിച്ചുവിട്ട് സമരാനുകൂലികള്‍. ജില്ലയില്‍ ഇന്ന് രണ്ടിടത്ത് ബോംബേറുണ്ടായി. മട്ടന്നൂര്‍ ഇല്ലന്‍മൂലയിലെ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബെറിഞ്ഞു. പെട്രോള്‍ ബോംബേറില്‍ കെട്ടിടത്തിലെ ജനല്‍ ചില്ലുകള്‍ തകര്‍ന്നു. ചെറിയ രീതിയില്‍ നാശ നഷ്ടങ്ങളുണ്ടായതായാണ് വിവരം. പോലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ആക്രമി ഓടി രക്ഷപ്പെട്ടെന്നാണ് ദൃസാക്ഷികള്‍ പറയുന്നത്. കണ്ണൂര്‍ ഉളിയില്‍ നരയന്‍പാറയിലും സമാനമായ രീതിയില്‍ പെട്രോള്‍ ബോംബേറുണ്ടായി. രാവിലെ പത്രം കൊണ്ടുപോകുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്. കണ്ണൂര്‍ ജില്ലയില്‍ മട്ടന്നൂര്‍ മേഖലയിലാണ് ഹര്‍ത്താല്‍ ദിനത്തില്‍ ഏറ്റവും കൂടുതല്‍ ആക്രമണങ്ങളുണ്ടായത്. മേഖലയില്‍ പോപ്പുലപര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പലയിടത്തും ആക്രമണങ്ങള്‍ നടത്തുന്നതെന്നാണ് പോലീസില്‍ നിന്നും ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published.