CLOSE

പയ്യന്നൂരില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് നാട്ടുകാരുടെ മര്‍ദ്ദനം

Share

കണ്ണൂര്‍: പയ്യന്നൂരില്‍ കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ നാട്ടുകാര്‍ മര്‍ദ്ദിച്ചു. ഭീഷണിപ്പെടുത്തി കടകള്‍ അടപ്പിക്കാന്‍ ശ്രമിച്ച നാല് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെയാണ് നാട്ടുകാര്‍ മര്‍ദ്ദിച്ചത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ തൃക്കരിപ്പൂര്‍ സ്വദേശി മുബഷീര്‍, ഒളവറ സ്വദേശി മുനീര്‍, രാമന്തളി സ്വദേശികളായ നര്‍ഷാദ്, ഷുഹൈബ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു

ഇതിനിടെ കണ്ണൂര്‍, മട്ടന്നൂരില്‍ ആര്‍എസ്എസ് കാര്യാലയത്തിന് നേരെ ബോംബേറ് ഉണ്ടേയായി . ഈ മേഖലയില്‍ പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.

അതേസമയം കണ്ണൂര്‍ കല്യാശേരിയില്‍ രണ്ട് പെട്രോള്‍ ബോംബുകളുമായി ഒരാള്‍ പിടിയിലായി. നാല് പേര്‍ ഓടി രക്ഷപ്പെട്ടു.

Leave a Reply

Your email address will not be published.