CLOSE

മാധ്യമ പ്രവര്‍ത്തകയെ അസഭ്യം പറഞ്ഞ സംഭവം: നടന്‍ ശ്രീനാഥ് ഭാസി അറസ്റ്റില്‍

Share

കൊച്ചി: ചട്ടമ്പി എന്ന സിനിമയുടെ പ്രൊമോഷനെത്തിയപ്പോള്‍ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ പോലീസ് അറസ്റ്റ് ചെയ്തു. മരട് പോലീസ് ആണ് ഭാസിയെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യലിനായി സ്റ്റേഷനില്‍ ഹാജരാകാന്‍ പോലീസ് നിര്‍ദ്ദേശം നല്‍കിയിരുന്നു. സ്ത്രീത്വത്തെ അപമാനിക്കും വിധം അപമര്യാദയായി പെരുമാറിയെന്നായിരുന്നു നടനെതിരെ മാധ്യമ പ്രവര്‍ത്തകയുടെ പരാതി.

ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് നടനെ ചോദ്യം ചെയ്യാനൊരുങ്ങുന്നത്. തിങ്കളാഴ്ച പ്രാഥമിക മൊഴിയെടുക്കാനാണ് പോലീസിന്റെ തീരുമാനം. പരാതിക്കാരിയുടെ മൊഴി പോലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലെ ഹോട്ടലില്‍ നടന്ന അഭിമുഖത്തിന്റെ ദൃശ്യങ്ങളും ശേഖരിക്കും. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ കേസില്‍ നിര്‍ണായകമായേക്കും. അതുകൊണ്ടുതന്നെ ഈ ദൃശ്യങ്ങള്‍ അന്വേഷണ സംഘം പരിശോധിക്കും.

പുതിയ ചിത്രം ചട്ടമ്പിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് ശ്രീനാഥ് ഭാസി അവതാരകയോട് മോശമായി പെരുമാറിയത്. അവതാരക നല്‍കിയ പരാതിയിലാണ് നടനെതിരെ കേസെടുത്തത്. പോലീസിന് പുറമേ വനിതാ കമ്മീഷനിലും അവതാരക പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍, താന്‍ ആരെയും തെറി വിളിച്ചിട്ടില്ല, തന്നോട് മോശമായി പെരുമാറിയപ്പോള്‍ സാധാരണ മനുഷ്യന്‍ എന്ന നിലയില്‍ നടത്തിയ പ്രതികരണമാണെന്നായിരുന്നു ശ്രീനാഥ് ഭാസിയുടെ പ്രതികരണം. പ്രകോപിതനായി സംസാരിച്ചതില്‍ നടന്‍ കഴിഞ്ഞ ദിവസം മാപ്പ് ചോദിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *