CLOSE

കെ റെയില്‍ പദ്ധതിയെ രൂക്ഷമായി വിമര്‍ശിച്ച് ഹൈക്കോടതി

Share

കൊച്ചി: കെ റെയില്‍ പദ്ധതിയെ കുറിച്ച് സംസ്ഥാന സര്‍ക്കാരിനോട് ചോദ്യങ്ങള്‍ ചോദിച്ച് ഹൈക്കോടതി. ഡിപിആറിന് കേന്ദ്രം അനുമതി നല്‍കാത്ത പദ്ധതിക്ക് എന്തിനാണ് സാമൂഹികാഘാത പഠനം നടത്തുന്നതെന്ന് കോടതി ചോദിച്ചു. ഇതിന്റെ പ്രയോജനം എന്താണെന്നും, സാമൂഹികാഘാത പഠനത്തിനായി പണം ചെലവഴിച്ചത് എന്തിനാണെന്നും ഹൈക്കോടതി ചോദിച്ചു.

പദ്ധതി ഇപ്പോള്‍ എവിടെ എത്തി നില്‍ക്കുന്നു? ഇത്രയധികം പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയതിന് ആരാണ് സമാധാനം പറയുക? നിലവിലില്ലാത്ത ഒരു പ്രോജക്റ്റിന് വേണ്ടിയാണോ ഇതെല്ലാം ചെയ്തത്? എന്നീ ചോദ്യങ്ങള്‍ കോടതി ചോദിച്ചു. ഒരു പേര് നല്‍കിയാല്‍, അത് ഒരു പദ്ധതിയാകില്ല. ചില ഉദ്യോഗസ്ഥര്‍ നാടകം കളിക്കുകയാണെന്നും കോടതി കുറ്റപ്പെടുത്തി.

അതേസമയം, ആവര്‍ത്തിച്ച് കത്തയച്ചിട്ടും പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ കെ-റെയില്‍ കോര്‍പ്പറേഷന്‍ നല്‍കുന്നില്ലെന്ന് കാണിച്ച് റെയില്‍വേ മന്ത്രാലയം ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ലൈനിന്റെ അലൈന്‍മെന്റ് പദ്ധതിക്കായി ഏറ്റെടുക്കേണ്ട സ്വകാര്യ ഭൂമി, റെയില്‍വേ ഭൂമി എന്നിവയുടെ വിശദാംശങ്ങള്‍ ഇനിയും നല്‍കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *