CLOSE

പരാതിക്കാരിയെ മര്‍ദ്ദിച്ച കേസ്; എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എക്ക് മുന്‍കൂര്‍ ജാമ്യം

Share

തിരുവനന്തപുരം: പരാതിക്കാരിയെ മര്‍ദ്ദിച്ച കേസില്‍ എല്‍ദോസ് കുന്നപ്പിള്ളില്‍ എംഎല്‍എയ്ക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചു. ബലാല്‍സംഗ കേസിലെ പരാതിക്കാരിയെ മര്‍ദ്ദിച്ചെന്ന കേസിലാണ് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം അഡി. സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം നല്‍കിയത്. പരാതിക്കാരിയെ അഭിഭാഷകന്റെ ഓഫീസില്‍ എത്തിച്ച് മര്‍ദിച്ചത് എല്‍ദോസ് ആണെന്നും ഇത് അഭിഭാഷകര്‍ കണ്ടുനിന്നെന്നുമാണ് പ്രോസിക്യൂഷന്‍ വാദം. സ്ത്രീത്വത്തെ അപമാനിക്കല്‍, വ്യാജ രേഖ ചമയ്ക്കല്‍, മര്‍ദ്ദനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് വഞ്ചിയൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *