CLOSE

യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വാള്‍ കൊണ്ട് വെട്ടിക്കൊല്ലാന്‍ ശ്രമം : മുഖ്യപ്രതി പിടിയില്‍

Share

ശാസ്താംകോട്ട: യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി വാള്‍ കൊണ്ട് വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റില്‍. ശൂരനാട് തെക്ക് പുന്നവിളമുക്ക് ഞാറയ്ക്കാട്ടില്‍ മുഹമ്മദ് നൗഫല്‍ (26) ആണ് അറസ്റ്റിലായത്. കഴിഞ്ഞ ഞായറാഴ്ച പുലര്‍ച്ച 1.30 ഓടെയാണ് കേസിനാസ്പദമായ സംഭവം. ശൂരനാട് തെക്ക് കുമരംചിറ വാലുതുണ്ടില്‍ വീട്ടില്‍ ഷാനെ ആക്രമിച്ച കേസിലാണ് അറസ്റ്റ്. പ്രതികള്‍ക്ക് ഷാനോടുള്ള മുന്‍വിരോധം കാരണം വീട്ടില്‍ നിന്ന് വിളിച്ചിറക്കി വെട്ടുകയായിരുന്നെന്ന് ശൂരനാട് എസ്.ഐ രാജന്‍ ബാബു പറഞ്ഞു. കേസില്‍ മറ്റൊരു പ്രതിയായ പള്ളിശ്ശേരിക്കല്‍ സലാമിയ മന്‍സിലില്‍ അമീര്‍ (21) കഴിഞ്ഞ ദിവസം പിടിയിലായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *