കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണ വേട്ട. ജോണി വാക്കര്‍ ബ്ലാക്ക് ലേബല്‍ മദ്യകുപ്പിയില്‍ കടത്തിയ 73 പവന് സ്വര്‍ണ്ണമാണ് പിടികൂടിയത്. സ്വര്‍ണ്ണം പേസ്റ്റ് രൂപത്തിലാക്കി ടേപ്പുകൊണ്ട് കുപ്പിയില്‍ ഒട്ടിച്ചു കടത്താനായിരുന്നു ശ്രമം. ദുബായില്‍നിന്നെത്തിയ യാത്രക്കാരനെയാണ് കസ്റ്റംസ് പിടികൂടിയത്. നെടുമ്പാശേരി ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ സ്വര്‍ണ്ണക്കടത്ത് തടയുന്നതിനുള്ള പരിശോധനകള്‍ കസ്റ്റംസ് കര്‍ശനമാക്കിയിരുന്നു.