തൃശൂര്‍: തൃശൂര്‍ പട്ടിക്കാട് സ്വിഫ്റ്റ് എയര്‍ബസ് അപകടത്തില്‍പ്പെട്ട് പതിനഞ്ച് പേര്‍ക്ക് പരിക്കേറ്റു. കൊല്ലത്തുനിന്ന് പഴനിക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി സ്വിഫ്റ്റ് എയര്‍ബസ് ആണ് അപകടത്തില്‍ പെട്ടത്. പട്ടിക്കാട് മേല്‍പ്പാതയ്ക്ക് സമീപമാണ് അപകടം നടന്നത്. മേല്‍പ്പാത ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഇലക്ട്രിക് ലൈറ്റ് പോസ്റ്റുകള്‍ തകര്‍ന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.