CLOSE

കേരളത്തില്‍ വീണ്ടും ബാലവിവാഹം: വരനും വീട്ടുകാര്‍ക്കുമെതിരെ കേസെടുത്തു

Share

കോഴിക്കോട്: കേരളത്തില്‍ വീണ്ടും ബാലവിവാഹം. കോഴിക്കോട് കുറ്റിക്കാട്ടൂര്‍, കണ്ണൂര്‍ പെരിങ്ങത്തൂര്‍ സ്വദേശികളായ വീട്ടുകാര്‍ക്കെതിരെ കേസെടുത്തു. വരനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കോഴിക്കോടാണ് വിവാഹം നടന്നത്. പെരിങ്ങത്തൂര്‍ സ്വദേശിയാണ് പെണ്‍കുട്ടി. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരമാണ് കേസെടുത്തത്.

‘പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹം കഴിപ്പിക്കുന്നത് ശിക്ഷാര്‍ഹമാണ്. പെണ്‍കുട്ടിയുടെ സമ്മതപ്രകാരം ആണെങ്കില്‍ പോലും ബാലവിവാഹം കുറ്റകരമാണ്. സമ്പൂര്‍ണ്ണ സാക്ഷരത അവകാശപ്പെടുന്ന കേരളം പോലൊരു സംസ്ഥാനത്തില്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നത് അനുവദിക്കാനാകില്ല’ എന്നാണ് സോഷ്യല്‍ മീഡിയയിലെ സംസാരം. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം അവരുടെ സുരക്ഷിതമായ ഭാവി എന്നിവക്ക് ഇത്തരം പ്രവണതകള്‍ വെല്ലുവിളിയാകും. മുന്‍പും സമാനമായ സംഭവങ്ങള്‍ സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *