CLOSE

വീടിനുള്ളില്‍ മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി : സംഭവം തോപ്പുംപടിയില്‍

Share

കൊച്ചി: വൃദ്ധയുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തി. തോപ്പുംപടി സന്തോംകോളനിയിലെ സുനാമി കോളനിയില്‍ താമസിക്കുന്ന പത്മാക്ഷി(65)യുടെ മൃതദേഹമാണ് മുറിക്കുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. തോപ്പുംപടിയില്‍ ആണ് സംഭവം. ഇവര്‍ തനിച്ചാണ് താമസിച്ചിരുന്നത്. പ്രാഥമിക പരിശോധനയില്‍ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ലെന്നാണ് തോപ്പുംപടി പൊലീസ് പറയുന്നത്. വിരലടയാള വിദഗ്ധരും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *