CLOSE

പയ്യാവൂരിലെ വിവാദ പാര്‍ക്കിങ്ങ് സംവിധാനത്തിനെതിരെ വിശ്വാസികള്‍ ഹൈക്കോടതിയില്‍

Share

പയ്യാവൂര്‍ :പയ്യാവൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ കുടുംബശ്രീ ക്ഷേത്ര വളപ്പില്‍ ആരംഭിച്ച പാര്‍ക്കിംഗ് സംവിധാനത്തിനെതിരെ ശിവക്ഷേത്ര ഭക്തജന കൂട്ടായ്മ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. പയ്യാവൂര്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയില്‍ ഉള്ള സ്ഥലത്ത് പഞ്ചായത്ത് വണ്ടിത്താവളം ഒരുക്കിയത് നേരത്തെ വിവാദം ആയിരുന്നു. അമ്പലം 10 രൂപ നിരക്കില്‍ നടത്തികൊണ്ടിരുന്ന പാര്‍ക്കിംഗ് സംവിധാനം പഞ്ചായത്ത് ഏറ്റെടുത്തു കുടുംബശ്രീയെ ഏല്‍പ്പിച്ചു 70 രൂപ വരെ ഫീസ് ഈടാക്കുന്നതിനു എതിരെ വ്യാപക പരാതി ഉണ്ടായിരുന്നു. പഞ്ചായത്തിലെ പ്രതിപക്ഷ അംഗങ്ങളും, വ്യാപരികളും, യുവജന സംഘടനകളും ഇതിനെതിരെ പ്രതിഷേധിച്ചിരുന്നു.

അമ്പലത്തിന്റെ സ്ഥലം ദേവസ്വം കമ്മീഷണറുടെയോ മലബാര്‍ ദേവസ്വം ബോര്‍ഡിന്റെയോ അനുമതി ഇല്ലാതെ ലീസിനു നല്‍കാന്‍ പാടില്ല എന്നാണ് നിയമം എന്നിരിക്കെ യാതൊരു അനുമതിയും ഇല്ലാതെ ദേവസ്വം ചെയര്‍മാനും എക്‌സിക്യൂട്ടീവ് ഓഫീസറും ചേര്‍ന്ന് പാട്ടത്തിന് നല്‍കിയത് നിയമവിരുദ്ധ പ്രവര്‍ത്തനമാണെന്നും, പാര്‍ക്കിങ്ങ് ഫീസായി വന്‍തുക പൊതു ജനങ്ങളില്‍ നിന്നും വിശ്വാസികളില്‍ നിന്നും പിരിച്ചെടുക്കുമ്പോള്‍ ദേവസ്വത്തിന് തുച്ഛമായ 200 രൂപ യാണ് നല്‍കുന്നതെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്.

ചീഫ് സെക്രട്ടറിയെയും തദ്ദേശ സ്വയം ഭരണ വകുപ്പ്, ദേവസ്വം അധികൃതര്‍, പഞ്ചായത്ത് സെക്രട്ടറി, കുടുംബശ്രീ മെമ്പര്‍ സെക്രട്ടറി, എക്‌സിക്യൂട്ടീവ് ഓഫീസര്‍, ആര്‍ ടി ഓ എന്നിവരെ എതിര്‍ കക്ഷികളായി നല്‍കിയ ഹരജി അടിയന്തിര വാദത്തിനായി 28 തിങ്കളാഴ്ച ഹാജരാവണമെന്ന് കാണിച്ച് സ്‌പെഷ്യല്‍ മെസ്സഞ്ചര്‍ വഴി എതിര്‍ കക്ഷികള്‍ക്ക് നോട്ടീസ് നല്‍കുന്നതിനും ഉത്തരവായി. ഭക്തജന കൂട്ടായ്മക്ക് വേണ്ടി ചെയര്‍മാന്‍ സഞ്ജു കൃഷ്ണകുമാറും കണ്‍വീനര്‍ ഫല്‍ഗുനന്‍ മേലേടത്തു മാണ് അഡ്വക്കേറ്റ് മഹേഷ് വി രാമകൃഷ്ണന്‍ മുഖാന്തിരം ഹര്‍ജി നല്‍കിയത്..

Leave a Reply

Your email address will not be published. Required fields are marked *