കേരളത്തിന്റെ തനതു വാസ്തുകലയും ഉരുവും മാതൃകയാക്കി
രൂപകല്പന ചെയ്ത കേരള പവിലിയന് ന്യൂഡല്‍ഹി പ്രഗതി മൈതാനിയില്‍ നടന്ന ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയില്‍ സ്റ്റേറ്റ് – യൂണിയന് ടെറിട്ടറി വിഭാഗത്തില്‍ സ്വര്‍ണ മെഡല്‍.
പ്രഗതി മൈതാനിയിലെ ഹാള്‍ നമ്പര്‍ ഏഴിലെ ലോഞ്ചില്‍ നടന്ന ചടങ്ങില്‍
ഐ.ടി.പി. ഒ ചെയര്മാന് & മാനേജിംഗ് ഡയറക്ടര്‍ പ്രതീപ് സിങ്ങ് ഖറോള യില്‍ നിന്ന് കേരള പവിലിയനുവേണ്ടി ഐ & പി.ആര്.ഡി. അഡിഷണല്‍ ഡയറക്ടര്‍
അബ്ദുള്‍ റഷീദ് പുരസ്കാരം ഏറ്റുവാങ്ങി. പി.ആര്.ഡി ഡെപ്യുട്ടി ഡയറക്ടര്‍ പ്രവീണ്‍ എസ്.ആര്. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാരായ സിനി.കെ. തോമസ്, അഭിലാഷ് എ. സി, പവിലിയന് ഡിസൈനര്‍ ജിനന് സി.ബി എന്നിവര്‍ സന്നിഹിതരായിരുന്നു.
മേളയുടെ ആശയമായ’ വോക്കല്‍ ഫോര്‍ ലോക്കല്‍, ലോക്കല്‍ ടു
ഗ്ലോബല്‍ ‘ അടിസ്ഥാനമാക്കി കേരള പവിലിയന് ഒരുക്കിയത് പ്രശസ്ത ഡിസൈനര്‍ ജിനന് സി.ബി യാണ് . ബിനു ഹരിദാസ്, ജിഗിഷ് എന്നിവരാണ് മറ്റ് ടീം അംഗങ്ങള്‍ . 2017 ലാണ് ഇതിന് മുമ്പ് കേരളത്തിന് സ്വര്‍ണം ലഭിച്ചത്. സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ സ്റ്റാളുകളാണുണ്ടായിരുന്നത്. സാഫ്, കുടുംബശ്രീ എന്നിവരുടെ ഫുഡ് കോര്‍ട്ടും ഉണ്ടായിരുന്നു. ഇത്തവണത്തെ മേളയില്‍ കേരളം ഫോക്കസ് സ്റ്റേറ്റ് ആയിരുന്നു. 14 ന് തുടങ്ങിയ മേള 27 ന് സമാപിച്ചു.
കേരള പവിലിയന് ഉദ്ഘാടനം ചെയ്തത് ധനമന്ത്രി കെ.എന്‍. ബാലഗോപാലായിരുന്നു. വനം ജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്, കേന്ദ്ര ഐ.ടി . സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍, തോമസ് ചാഴിക്കാടന് എം.പി
സുപ്രീംകോടതി ജഡ്ജി.സി.ടി രവികുമാര്‍, ഹൈക്കോടതി ജഡ്ജി ബസന്ത് ബാലാജി, കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയര്മാന് പ്രേം കുമാര്‍, ആന്ധ്രപ്രദേശ് ധനകാര്യ മന്ത്രി ബുഗണ്ണ രാജേന്ദ്രനാഥ് . തമിഴ് നാട് ഐ.&പി.ആര്.ഡി ഡയറക്ടര്‍ ഡോക്ടര്‍ വി. പി . ജയശീലന്‍.
ഐ.&പി.ആര്.ഡി കേരള ഡയറക്ടര്‍ എച്ച്.ദിനേശന്, കയര്‍ ഡവലെപ്പ്മെന്റ് വിഭാഗം ഡയറക്ടര്‍ ഷിബു എ. , കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റ് ഡയറക്ടര്‍ മുഹമ്മദ് റിയാസ്, ഇന്‍ഡസ്ട്രീസ് – കൊമേഴ്സ് വിഭാഗം ഡയറക്ടര്‍ എസ്.ഹരികിഷോര്‍, ഫിഷറീസ് വകുപ്പ് ഡയറക്ടര്‍ ഡോക്ടര്‍ അദീല അബ്ദുള്ള ,
ജോയിന്റ് കമ്മീഷണര്‍ റവന്യൂ ഡയറക്ടര്‍ എസ്.ടി ഡിപ്പാര്‍ട്ട്മെന്റ് അര്ജുന് പാണ്ഡ്യന് , ഔഷധി ചെയര്‍ പേഴ്സണ്‍ ശോഭന ജോര്‍ജ്ജ്, എഴുത്തുകാരനും കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവുമായ സി.രാധാകൃഷ്ണന് എന്നിവര്‍ വിവിധ ദിവസങ്ങളില്‍
കേരള പവിലിയന് സന്ദര്‍ശിക്കുകയും അഭിപ്രായം രേഖപ്പെടുത്തുകയും ചെയ്തു.