CLOSE

ആത്മഹത്യ ഭീഷണി മുഴക്കി മൊബൈല്‍ ടവറിന് മുകളില്‍ കയറിയ യുവാവിനെ സാഹസികമായി താഴെയിറക്കി

Share

ഹരിപ്പാട്: കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് വീട്ടുകാരെ ഭയപ്പെടുത്താന്‍ ആത്മഹത്യ ഭീഷണി മുഴക്കി മൊബൈല്‍ ടവറിന് മുകളില്‍ കയറിയ യുവാവിനെ സാഹസികമായി താഴെയിറക്കി.

നങ്ങ്യാര്‍കുളങ്ങര കോട്ടയ്ക്കകം കറുകത്തറയില്‍ ജാന്‍സണ്‍ (27) ആണ് വീടിന് സമീപത്തെ 120 അടിയോളം ഉയരമുള്ള മൊബൈല്‍ ടവറിന്റെ മുകളില്‍ കയറി ഭീതി സൃഷ്ടിച്ചത്. കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് വീട്ടുകാരെ ഭയപ്പെടുത്താന്‍ വേണ്ടിയാണ് ഡോഗ് ട്രെയിനറായ ഇയാള്‍ ആത്മഹത്യാ ഭീഷണി മുഴക്കി ടവറിന് മുകളില്‍ കയറിയത്.

ഇയാള്‍ മദ്യപിച്ചിരുന്നതായി ഹരിപ്പാട് പൊലിസ് പറഞ്ഞു. സുഹൃത്ത് വിളിച്ചതനുസരിച്ച് ടവറിന്റെ പകുതി ഭാഗത്തേക്ക് ഇറങ്ങി വന്ന ഇയാളെ അഗ്‌നിശമന സേനാംഗങ്ങളായ എസ്. ഉണ്ണിമോന്‍, എം. മനേഷ്, ശശീന്ദ്രന്‍ എന്നിവര്‍ ടവറില്‍ കയറി സാഹസികമായി പിടികൂടി താഴെ ഇറക്കുകയായിരുന്നു. ഇയാള്‍ ടവറിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയാല്‍ പരിക്കേല്‍ക്കാതിരിക്കാന്‍ അഗ്‌നിശമന സേന ടവറിന് ചുറ്റും സുരക്ഷിത വലയം ഒരുക്കിയിരുന്നു.

അസി. സ്റ്റേഷന്‍ ഫയര്‍ ഓഫീസര്‍മാരായ ബിനുകുമാര്‍, ജയ്‌സണ്‍ പി. ജോണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ഷിജുമോന്‍. എം.ബി, എസ്. പ്രമോദ്, റീഗന്‍. പി.എസ്, ശ്രീജിത്ത് എസ്, മനേഷ്. എം, വിഷ്ണു, വി, ഉണ്ണിമോന്‍ എ എന്നിവര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *