കൊച്ചി: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. അരൂര്‍-ഇടപ്പള്ളി ബൈപ്പാസില്‍ വൈറ്റില ചളിക്കവട്ടത്തിന് സമീപം ആണ് അപകടമുണ്ടായത്.
ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം. ഹൈക്കോടതി അഭിഭാഷകനായ രാജ് കരോളിന്റെ വാഹനമാണ് കത്തി നശിച്ചത്. എഞ്ചിന്‍ തകരാറാണ് തീ പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
തീപിടിക്കും മുമ്പ് വാഹനം ഓടിച്ചിരുന്ന ആള്‍ പുറത്തിറങ്ങിയിരുന്നു. അതിനാല്‍ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.