CLOSE

കടവന്ത്രയില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു

Share

എറണാകുളം: കടവന്ത്രയില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പരിക്കേറ്റ നാരായണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില ഗുരുതരമാണ്. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്നാണ് ആത്മഹത്യാ ശ്രമമെന്നാണ് സൂചന.

ഭാര്യയെയും നാലും എട്ടും വീതം വയസുള്ള രണ്ട് ആണ്‍മക്കളെയും കൊലപ്പെടുത്തിയത് ഗൃഹനാഥന്‍ നാരായണനാണെന്ന് പോലീസ് പറഞ്ഞു. മൂന്ന് പേരെയും കൊലപ്പെടുത്തിയ ശേഷം നാരായണന്‍ കഴുത്തുമുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ലോക്ക്ഡൗണിനെ തുടര്‍ന്ന് ഇവര്‍ക്ക് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നു. തമിഴ്നാട് സ്വദേശിയായ നാരായണന് പൂക്കച്ചവടം ചെയ്യുകയായിരുന്നു.

നാരായണന്റെ സഹോദരന്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്യാന്‍ ശ്രമിച്ചപ്പോളാണ് സംശയമുണ്ടാകുന്നത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. മൂന്ന് പേരുടെയും മൃതദേഹം എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് മാറ്റി. കുമ്പളം സ്വദേശിയാണ് നാരായണന്റെ ഭാര്യ.

Leave a Reply

Your email address will not be published. Required fields are marked *