CLOSE

പ്രതിപക്ഷ നേതാവിന്റെ നാവ് മുഖ്യമന്ത്രിക്ക് കടം കൊടുത്തു; വിമര്‍ശനവുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍

Share

പ്രതിപക്ഷ നേതാവ് വി ഡി സതീശനെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. പ്രതിപക്ഷ നേതാവിന്റെ നാവ് മുഖ്യമന്ത്രിക്ക് കടം കൊടുത്തെന്ന് വി മുരളീധരന്‍ പറഞ്ഞു. ഗവര്‍ണറെ വിമര്‍ശിച്ചുകൊണ്ടുള്ള വി ഡി സതീശന്റെ പ്രസ്താവനകള്‍ അതിരുകടക്കുന്നു.

രാഷ്ട്രപതിക്ക് ഡി ലിറ്റ് നല്‍കാനുള്ള ഗവര്‍ണറുടെ നിര്‍ദേശം തള്ളിയ വിഷയത്തില്‍ മുഖ്യമന്ത്രി വ്യക്തത വരുത്തണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്‍. ഡി ലിറ്റ് നല്‍കരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശം രാജ്യത്തിന് കളങ്കം സംഭവിക്കുന്നത്.

രാഷ്ട്രപതിയെ അപമാനിക്കുന്നതിന് തുല്യമാണെന്നും കേന്ദ്രമന്ത്രി തൃശൂരില്‍ പറഞ്ഞു. ദളത് സ്‌നേഹം പ്രകടിപ്പിക്കുന്ന സിപിഐഎമ്മിന്റെ വിവേചന മനോഭാവമാണ് പുറത്ത് വന്നത്. പ്രതിപക്ഷം ഇനിയെങ്കിലും സര്‍ക്കാരിന്റെ ചട്ടവിരുദ്ധ നടപടികളെ എതിര്‍ക്കാന്‍ തയാറാകണമെന്നും വി മുരളീധരന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *