CLOSE

ഭരണഘടനാ സ്ഥാപനങ്ങളെ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കരുത്; ഗവര്‍ണര്‍

Share

തിരുവനന്തപുരം: നിരുത്തരവാദപരമായ പ്രസ്താവനകള്‍ക്ക് മറുപടിയില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഭരണഘടനയ്ക്ക് അനുസൃതമായ പ്രതികരണങ്ങള്‍ മാത്രമേ പ്രതീക്ഷിക്കാവൂ. ഒരു വിവാദങ്ങളോടും പ്രതികരിക്കാനില്ല. ഭരണഘടനയും നിയമവും മനസിലാക്കി വേണം എല്ലാവരും പ്രതികരിക്കാന്‍. ചാന്‍സലര്‍ വിവാദത്തില്‍ പുതുതായി ഒന്നും പറയാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സര്‍വകലാശാലകള്‍ ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്പ്പെടാന്‍ പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്തെത്തി. ഗവര്‍ണര്‍ തന്റെ പദവി ദുരുപയോഗം ചെയ്തെന്ന് അദ്ദേഹം ആരോപിച്ചു. വിമര്‍ശനങ്ങള്‍ക്ക് അതീതനാണെന്ന ധാരണ ഗവര്‍ണര്‍ മാറ്റണം. ഉത്തരവാദിത്തം നിര്‍വഹിക്കുന്നില്ലെങ്കില്‍ ഗവര്‍ണര്‍ നിയമനടപടി നേരിടേണ്ടി വരും. വൈസ് ചാന്‍സലറുടെ ചെവിയില്‍ പറയേണ്ടതല്ല നിയമ വിഷയങ്ങളെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു.

ഡി ലിറ്റിന് നിര്‍ദ്ദേശിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. രാഷ്ട്രപതിക്ക് ഡി ലിറ്റിന് ഗവര്‍ണര്‍ ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കില്‍ തെറ്റാണ്. സര്‍വകലാശാല പ്രശ്‌നത്തില്‍ നിന്നും ഒളിച്ചോടാനുള്ള തന്ത്രമാണിതെന്നും വി ഡി സതീശന്‍ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. രാഷ്ട്രപതിക്ക് ഡിലിറ്റ് നല്‍കാന്‍ കേരള വിസിക്കുള്ള ചാന്‍സലറുടെ ശുപാര്‍ശ സര്‍ക്കാര്‍ ഇടപെട്ട് അട്ടിമറിച്ചുവെന്നായിരുന്നു ചെന്നിത്തലയുടെ ആരോപണം. എന്നാല്‍ ഡി ലിറ്റ് വിവാദത്തില്‍ ഗവര്‍ണറെ കടന്നാക്രമിക്കുന്ന നിലപാടാണ് പ്രതിപക്ഷനേതാവ് സ്വീകരിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *