CLOSE

സഹോദരന്റെ വീട്ടില്‍ എത്തിയ 46 കാരനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

Share

അഞ്ചല്‍: പുതുവര്‍ഷാഘോഷത്തിനായി സഹോദരന്റെ വീട്ടില്‍ കുടുംബസമേതം എത്തിയയാള്‍ കിണറ്റില്‍ വീണ് മരിച്ച നിലയില്‍. കൊല്ലം പള്ളിമുക്ക് പ്ലാവിള വീട്ടില്‍ ഷാജി (46) ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകീട്ടാണ് ഷാജിയും കുടുംബവും അനുജന്‍ അനില്‍ കുമാറിന്റെ വീടായ ഇടയം ലക്ഷ്മി വിലാസത്തിലെത്തിയത്. രാത്രി ഒമ്പതുവരെ എല്ലാവരും ചേര്‍ന്നിരുന്ന് പൂത്തിരിയും പടക്കവും കത്തിച്ചിരുന്നുവത്രെ. ഇതിനിടെ പുറത്തേക്കുപോയ ഷാജി ഏറെ നേരം കഴിഞ്ഞും തിരികെയെത്തിയില്ല. തുടര്‍ന്ന് ബന്ധുക്കള്‍ പരിസരമാകെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല.

ശനിയാഴ്ച രാവിലെ വീണ്ടും അന്വേഷണം നടത്തവേ, വീടിന് സമീപത്തെ കിണര്‍ മൂടിയിട്ടിരുന്ന വല പൊട്ടിക്കിടക്കുന്നതും കിണറ്റിനുള്ളില്‍ ചെരുപ്പുകള്‍ കിടക്കുന്നതും കണ്ടെത്തി. തുടര്‍ന്ന് കിണറ്റിലിറങ്ങി നടത്തിയ തെരച്ചിലിലാണ് ഷാജിയുടെ മൃതദേഹം കണ്ടെത്തിയത്. പുനലൂര്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്. പള്ളിമുക്കില്‍ ചായക്കട നടത്തി വരുന്നയാളാണ് ഷാജി. ഭാര്യ: സലീന. മക്കള്‍: ഷെമില്‍, ഷെമീന.

Leave a Reply

Your email address will not be published.