CLOSE

വി.ഡി സതീശന്‍ നിര്‍ഗുണനായ പ്രതിപക്ഷ നേതാവ്: കെ സുരേന്ദ്രന്‍

Share

പിണറായി വിജയനെ നിഴല്‍ പോലെ പിന്തുടരുന്ന നിര്‍ഗുണനായ പ്രതിപക്ഷ നേതാവാണ് വി.ഡി സതീശനെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വി.ഡി സതീശന്റെ സ്ഥാനം അജഗള സ്തനം പോലെ ആര്‍ക്കും ഉപകാരമില്ലാത്തതാണ്. പ്രതിപക്ഷ നേതാവ് എന്ന പദവിയല്ല പിണറായി ക്യാബിനറ്റിലെ മന്ത്രി പണിയാണ് അദ്ദേഹത്തിന് ചേരുകയെന്നും സുരേന്ദ്രന്‍ പരിഹസിച്ചു.

ബിജെപി പറയുന്നത് ഏറ്റെടുക്കാനുള്ളതല്ല പ്രതിപക്ഷമെന്ന് സതീശന്‍ പറയുന്നത്. രമേശ് ചെന്നിത്തലയെ ഉന്നം വെച്ചാണ്. കേരളത്തിലെ സര്‍വകലാശാലകളെ കൈപിടിയിലാക്കി അഴിമതി നടത്തുന്ന മുഖ്യമന്ത്രിയെ വിമര്‍ശിക്കാതെ ഗവര്‍ണറെ വിമര്‍ശിക്കുന്നതില്‍ നിന്ന് തന്നെ സതീശന് ഒരു ഗുണവുമില്ലെന്ന് മനസിലാകും. പ്രതിപക്ഷത്തിന്റെ ധര്‍മ്മം പോലും അറിയാത്ത പ്രതിപക്ഷ നേതാവാണ് സതീശനെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *