CLOSE

ട്രെയിനില്‍ പോലീസുകാരന്‍ യാത്രക്കാരനെ മര്‍ദിച്ച സംഭവം; അന്വേഷണം പ്രഖ്യാപിച്ചു

Share

കണ്ണൂരില്‍ ട്രെയിന്‍ യാത്രക്കാരനെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു. കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസിപിക്ക് അന്വേഷണ ചുമതലയെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ഇളങ്കോ അറിയിച്ചു. സംഭവത്തില്‍ റെയില്‍ വേ പോലീസും അന്വേഷണം ആരംഭിച്ചതായി സിറ്റി പോലീസ് കമ്മീഷണര്‍ വ്യക്തമാക്കി.

ഇതിനിടെ യാത്രക്കാരനെ പോലീസ് മര്‍ദിച്ച സംഭവത്തില്‍ ടി ടി ഇ റിപ്പോര്‍ട്ട് നല്‍കി. പാലക്കാട് ഡിവിഷണല്‍ മാനേജര്‍ക്കാണ് ടി ടി ഇ കുഞ്ഞഹമ്മദ് റിപ്പോര്‍ട്ട് നല്‍കിയത്. പോലീസ് ഇടപെട്ടത് യാത്രക്കാരായ സ്ത്രീകളുടെ പരാതിയെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സ്ലീപ്പര്‍ ടിക്കറ്റില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മാവേലി എക്സ്പ്രസില്‍ വെച്ച് യാത്രക്കാരെ ബൂട്ടിട്ട് പോലീസ് ചവിട്ടിയത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. മര്‍ദനത്തിനിടെ ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ വാതില്‍ക്കലേക്ക് യാത്രക്കാരനെ ചവിട്ടി മാറ്റുന്നതും ദൃശ്യങ്ങളില്‍ കാണാം. ദൃശ്യങ്ങള്‍ പുറത്തായതോടെ മോശമായി പെരുമാറിയിട്ടില്ലെന്ന വിശദീകരണവുമായി എഎസ്ഐ പ്രമോദ് രംഗത്തെത്തി.

Leave a Reply

Your email address will not be published.