CLOSE

പോലീസിനെതിരെയുള്ള രൂക്ഷ ആരോപണങ്ങള്‍; ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

Share

തിരുവനന്തപുരം: കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പോലീസിനെതിരെ ഉയര്‍ന്ന രൂക്ഷ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വൈകിട്ട് മൂന്നിന് ക്ലിഫ് ഹൗസിലാണ് യോഗം. ഡി ജി പിയും എ ഡി ജി പിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. മുഖ്യമന്ത്രി സാധാരണ വിളിച്ച് ചേര്‍ക്കുന്ന യോഗമെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ ആലപ്പുഴയിലെ ഇരട്ടകൊലപാതകം അടക്കം അടുത്തിടെയുണ്ടായ പല വിഷയങ്ങളും ഇന്നത്തെ യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് റിപ്പോര്‍ട്ട്.

Leave a Reply

Your email address will not be published.