CLOSE

മന്ത്രി വിഎന്‍ വാസവന്റെ കാര്‍ അപകടത്തില്‍ പെട്ടു

Share

കോട്ടയം: സംസ്ഥാന സഹകരണ വകുപ്പ് മന്ത്രിയും ഏറ്റുമാനൂര്‍ എംഎല്‍എയുമായ വിഎന്‍ വാസവന്റെ കാര്‍ അപകടത്തില്‍ പെട്ടു. ഔദ്യോഗിക വാഹനമാണ് പിക്ക് അപ്പ് വാനുമായി കൂട്ടിയിടിച്ചത്. അപകടത്തില്‍ മന്ത്രി പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

പാമ്പാടി വട്ടമലപ്പടിയില്‍ വെച്ച് ഉച്ചയ്ക്കാണ് സംഭവം. കാര്‍ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മന്ത്രിയുടെ ഗണ്‍മാന് പരിക്കേറ്റു. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.