CLOSE

കെ റെയില്‍; യോഗത്തില്‍ പങ്കെടുക്കില്ല, വിളിച്ചത് മുഖ്യമന്ത്രിക്ക് താല്‍പര്യമുള്ളവരെ മാത്രം: വി ഡി സതീശന്‍

Share

തിരുവനന്തപുരം:സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗത്തില്‍ പങ്കെടുക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. തങ്ങള്‍ക്ക് മുഖ്യമന്ത്രി വിളിച്ച യോഗത്തിന് അറിയിപ്പ് ലഭിച്ചിട്ടില്ല. പൗരപ്രമുഖന്മാരായ, മുഖ്യമന്ത്രിക്ക് ഇഷ്ടപ്പെട്ടവരെ മാത്രമാണ് യോഗത്തിന് വിളിച്ചിട്ടുള്ളതെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ സംസ്ഥാനത്ത് പോലീസ് അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു . ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ പോലീസ് ദയനീയ പരാജയമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സില്‍വര്‍ ലൈന്‍ പദ്ധതിക്ക് പിന്തുണ തേടി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തിറങ്ങുകയാണ് . പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ യോഗങ്ങള്‍ക്ക് നാളെ തുടക്കമാകും. പൗരപ്രമുഖരുടെ ആദ്യ യോഗം നാളെ തിരുവനന്തപുരത്ത് ചേരും. കൂടാതെ മാധ്യമ മേധാവികളുടെ യോഗം ഈ മാസം 25 ന് ചേരും. ഇതിനിടെ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗവും ചേരും. എംപിമാര്‍ , എംഎല്‍എമാര്‍ എന്നിവരുടെ യോഗവും വിളിക്കും. മാത്രമല്ല പദ്ധതിയുടെ വിശദാംശങ്ങളും സര്‍ക്കാര്‍ നടപടികളും യോഗത്തില്‍ വിശദീകരിക്കും.

Leave a Reply

Your email address will not be published.