വടകര: ട്രെയിന്‍ കടന്നുപോയതിനു പിന്നാലെ റെയില്‍പാളത്തില്‍ വിള്ളല്‍. വന്‍ ദുരന്തം ഒഴിവായി.
പുതുപ്പണം ബ്രദേഴ്സ് ബസ്സ്റ്റോപ്പിനു സമീപം റെയില്‍പാളത്തിലാണ് വിള്ളല്‍ കണ്ടെത്തിയത്. നാട്ടുകാരുടെ അവസരോചിത ഇടപെടലിലാണ് ദുരന്തം ഒഴിവായത്.
തിങ്കളാഴ്ച വൈകീട്ട് ആറിനാണ് സംഭവം. മംഗള എക്സ്പ്രസ് കടന്നുപോയശേഷമാണ് പാളത്തില്‍ വിള്ളല്‍ കണ്ടെത്തിയത്. സമീപം കളിച്ചുകൊണ്ടിരുന്ന കുട്ടികളാണ് പാളത്തില്‍ തീപ്പൊരി കണ്ടത്.
മണിയോത്ത് സഹല്‍ വടകര പൊലീസില്‍ വിവരം അറിയിച്ചു. ആര്.പി.എഫ് എ.എസ്.ഐ ബിനീഷ്, കോണ്‍സ്റ്റബ്ള്‍ ഷാജി, എസ്.എസ്. ബാലകൃഷ്ണന്, സുരേഷ് ബാബു, നിധീഷ് രാജ് എന്നിവര്‍ സ്ഥലത്തെത്തി താല്‍ക്കാലികമായി ട്രെയിന്‍ കടത്തിവിടാനുള്ള പ്ലെയ്റ്റ് ഘടിപ്പിച്ചു.
റെയില്‍പാളം തകരാറായതിനാല്‍ തിക്കോടിയില്‍ പിടിച്ചിട്ട നേത്രാവതി രാത്രി 7.15ഓടെ വൈകി കടന്നുപോയി.