CLOSE

വാളയാറില്‍ വിജിലന്‍സ് റെയ്ഡ്; 67,000 രൂപ കൈക്കൂലി പണം പിടിച്ചെടുത്തു

Share

പാലക്കാട്: വാളയാര്‍ ചെക്ക് പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്. 67,000 രൂപ കൈക്കൂലി പണം റെയ്ഡില്‍ പിടിച്ചെടുത്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ഉള്‍പ്പെടെ അഞ്ച് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്യും. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ബിനോയ് എ എം വി ഐ മാരായ ജോര്‍ജ്,പ്രവീണ്‍, അനീഷ്, കൃഷ്ണ കുമാര്‍ എന്നിവര്‍ക്കെതിരെയാണ് നടപടിക്ക് ശുപാര്‍ശ ചെയ്യുക.

ഉദ്യോഗസ്ഥര്‍ പണം കൂടാതെ പച്ചക്കറിയും കൈക്കൂലിയായി വാങ്ങിയെന്ന് വിജിലന്‍സ് പറഞ്ഞു . ഏജന്റുമാരെ വെച്ച് കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് റെയ്ഡ് നടത്തിയത്. വിജിലന്‍സ് അനാവശ്യമായി പരിശോധന നടത്തുന്നുവെന്ന് നേരത്തെ പരാതിയുണ്ടായിരുന്നു. മാത്രമല്ല വിജിലന്‍സ് സംഘമെത്തുന്നത് അറിയാന്‍ സി.സി.ടി.വി സ്ഥാപിച്ചത് വിവാദമായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *