CLOSE

കിള്ളിപ്പാലത്തെ തീപിടുത്തം; ആക്രിക്കടയ്ക്ക് കെട്ടിട നിര്‍മാണ പെര്‍മിറ്റില്ലെന്ന് കണ്ടെത്തല്‍

Share

തിരുവനന്തപുരം: കിള്ളിപ്പാലത്തെ തീപിടുത്തത്തില്‍ ആക്രിക്കടയ്ക്ക് കെട്ടിട നിര്‍മാണ പെര്‍മിറ്റില്ലെന്ന് കണ്ടെത്തല്‍. വ്യാപാര ലൈസന്‍സും എന്‍ഒസിയും ഉണ്ടായിരുന്നില്ല. നഗരസഭയുടെ അന്വേഷണത്തിലാണ് കണ്ടെത്തല്‍. കൂടുതല്‍ അന്വേഷണത്തിനായി നഗരസഭ പ്രത്യേക സ്‌ക്വാഡിനെ ചുമതലപ്പെടുത്തി. ഹെല്‍ത്ത് വിഭാഗത്തിലെ പ്രത്യേക സ്‌ക്വാഡാണ് അന്വേഷണം നടത്തുന്നത്.

തിരുവനന്തപുരം ആക്രിക്കടയിലെ തീപിടുത്തത്തില്‍ നിയമലംഘനം കണ്ടെത്തിയാല്‍ നടപടിയെന്ന് ഡെപ്യൂട്ടി മേയര്‍ പറഞ്ഞിരുന്നു. ആക്രിക്കടകള്‍ മാനദണ്ഡം പാലിച്ചാണോ പ്രവര്‍ത്തിക്കുന്നതെന്ന് പരിശോധിക്കുമെന്ന് മേയര്‍ വ്യക്തമാക്കിയിരുന്നു. അതേസമയം സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് കളക്ടര്‍ അറിയിച്ചിരുന്നു. ഗോഡൗണില്‍ എണ്ണയുടെ അംശം ഉണ്ടായിരുന്നതാവും തീ പടരാന്‍ കാരണമെന്ന് കളക്ടര്‍ സംശയം പ്രകടിപ്പിച്ചത്.

തിരുവനന്തപുരത്ത് പിആര്‍എസ് ആശുപത്രിക്ക് സമീപത്തുള്ള ആക്രിക്കടയില്‍ വന്‍ തീപിടുത്തമാണ് ഇന്നലെ ഉച്ചയ്ക്ക് ഉണ്ടായത്. 12 ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ ഒരു മണിക്കൂറിലധികം പരിശ്രമിച്ചാണ് തീ നിയന്ത്രിച്ചത്. തീപ്പൊരി വീണത് വൈദ്യുതി പോസ്റ്റില്‍ നിന്നെന്ന് കടയുടമ പ്രതികരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *