CLOSE

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കി; എഎസ്‌ഐയും സംഘവും അറസ്റ്റില്‍

Share

തൃശൂര്‍: മദ്യപിച്ച് വാഹനമോടിച്ച് ബൈക്ക് യാത്രക്കാരെ ഇടിച്ച് നിര്‍ത്താതെ പോയ സംഭവത്തില്‍ എഎസ്‌ഐയും സംഘവും അറസ്റ്റിലായി. മലപ്പുറം പോലീസ് ക്യാമ്പിലെ എഎസ്‌ഐ പ്രശാന്തിനെയും സുഹൃത്തുക്കളെയുമാണ് നാട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടിയത്.

ഇന്നലെ രാത്രി തൃശൂര്‍ കണ്ണാറയിലാണ് സംഭവം. അപകടം ഉണ്ടാക്കിയ ശേഷം വാഹനം നിര്‍ത്താതെ പോകുകയായിരുന്നു. ബൈക്ക് യാത്രക്കാരായ രണ്ട് പേര്‍ക്കും കാലിന് സാരമായി പരിക്കേറ്റിട്ടുണ്ട്. രണ്ട് പേരുടെയും കാലൊടിഞ്ഞു. കണ്ണാറയിലെ ഒരു വീട്ടിലെ പിറന്നാള്‍ ആഘോഷത്തിന് ശേഷം മടങ്ങുകയായിരുന്നു സംഘം. അപകടം നടന്ന് മുന്നോട്ട് പോയ കാര്‍ ഒരു കിലോമീറ്റര്‍ ദൂരെ ടയര്‍ പൊട്ടിയതിനെ തുടര്‍ന്ന് നിര്‍ത്തി. തുടര്‍ന്ന് നാട്ടുകാര്‍ പിന്നാലെയെത്തി പിടികൂടുകയായിരുന്നു.

Leave a Reply

Your email address will not be published.