തിരുവനന്തപുരം: മോണ്സണ് മാവുങ്കലുമായുള്ള ബന്ധത്തിന്റെ പേരില്‍ ആരോപണവിധേയനായ ഐജി ലക്ഷ്മണയുടെ സസ്പെന്ഷന് പിന്‍വലിക്കാന്‍ നീക്കം. ജി ലക്ഷ്മണയെ പ്രതിചേര്‍ക്കാന്‍ തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച് റിപ്പോര്‍ട്ട്. സസ്പെന്ഷന് നടപടി പുനഃപരിശോധിക്കാനായി സമിതി രൂപീകരിച്ച് സര്‍ക്കാര്‍. ഐജി സസ്പെന്‍ഷനിലായി രണ്ട് മാസം തികയും മുമ്പ് ആണ് തിരക്കിട്ട നീക്കം.
ഇതിനായി ചീഫ് സെക്രട്ടറി തല സമിതിയെ സര്‍ക്കാര്‍ ചുമതലപ്പെടുത്തി. കേസില്‍ ഐ.ജി ലക്ഷ്മണയെ ഇത് വരെ ക്രൈം ബ്രാഞ്ച് പ്രതി ചേര്‍ത്തിട്ടില്ല. മോന്സണ് മാവുങ്കലിനെ സഹായിച്ചതിനാണ് ഐജി ലക്ഷ്മണയെ സസ്പെന്‍ഡ് ചെയ്തത്. നവംബര്‍ 10 നാണ് ഐ.ജിയെ സസ്പെന്‍ഡ് ചെയ്തത്.
നേരത്തെ മോണ്സണ് മാവുങ്കലുമായുള്ള ബന്ധം വ്യക്തമാക്കുന്ന ഇവരുടെ ചിത്രങ്ങള്‍ പലതും പുറത്ത് വന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് ഐ.ജിയെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. മോണ്സണ് എതിരെ ആലപ്പുഴ എസ്.പി നടത്തിയ അന്വേഷണത്തിലും ഐജി ലക്ഷ്മണ ഇടപെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലും വകുപ്പുതല അന്വേഷണം ഉണ്ടായിരുന്നു.